കുടുംബശ്രീ രജതജൂബിലിയോടനുബന്ധിച്ച് വ്ളോഗ്, റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാം. കുടുംബശ്രീയുടെ ഏതെങ്കിലും പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ എന്നിവ വിഷയമാക്കിയ വ്ളോഗ്, റീല്‍സ് എന്നിവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഏറ്റവും മികച്ച വ്ളോഗിന് 50,000 രൂപയാണ് സമ്മാനം. 2-ാം സ്ഥാനത്തിന് 40,000 രൂപയും 3-ാം സ്ഥാനത്തിന് 30,000 രൂപയും ലഭിക്കും. മികച്ച റീല്‍സിന് 25,000 രൂപ ലഭിക്കും. 20,000 രൂപയും 15,000 രൂപയുമാണ് റീല്‍സ് മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് ലഭിക്കുക. കൂടാതെ മികച്ച എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ടായിരിക്കും. ക്യാഷ് അവാര്‍ഡ് കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. അവസാന തീയതി ഫെബ്രുവരി 8. വിവരങ്ങൾക്ക് www.kudumbashree.org/reels2023
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2023