ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിന്റെ ( ഐ .സി.എ.ആർ.) സാങ്കേതിക സഹായത്തോടെ കൃഷിവകുപ്പ് - ഹോർട്ടിക്കൾച്ചർ മിഷൻ മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലുൾപ്പെടുത്തി വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി നടപ്പാക്കുന്നു. ₹ 22,100/- ചെലവ് വരുന്ന ഒരു യൂണിറ്റ് ₹ 11575/- ക്ക് ഗുണഭോക്താക്കൾക്ക് ലഭ്യമാകും. ഒരു സ്ക്വയർ മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കാൻ കഴിയുന്ന 4 അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ച്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ സംരക്ഷണ പദാർത്ഥങ്ങൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുളളി നന സൗകര്യം എന്നിവയടങ്ങുന്നതാണ് ഒരു യൂണിറ്റ്. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാവുന്നതാണ്. 
serviceonline.gov.in വഴി അപേക്ഷിക്കാം.  

വിവരങ്ങൾക്ക് ഹോർട്ടികൾച്ചർ മിഷൻ കേരള പി.ഒ., പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ,  0471 2330857, 9188954089 ഫോൺ നമ്പരുകളിലോ shm.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-04-2023

sitelisthead