സാങ്കേതിക വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനായി സ്കൂൾ കോളേജ് തലത്തിലെ കുട്ടികൾക്കായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സാങ്കേതിക വ്യാവസായിക വിനോദ വിജ്ഞാന യാത്ര'ട്രാവൽ ടു ടെക്നോളജി' നടപ്പാക്കുന്നു. ഐഎസ്ആർഒ, കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പുകൾ, യുണൈറ്റഡ് ഇലക്ട്രിക്കൽ & ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മിൽമ പ്ലാൻറ് തുടങ്ങി, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറ്റിമുപ്പത്തഞ്ചോളം പാക്കേജുകൾ ആണ് കെഎസ്ആർടിസി 'ട്രാവൽ ടു ടെക്നോളജി' യാത്രാ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉച്ച ഭക്ഷണം ഉൾപ്പെടുന്ന ടൂറിന് 500 രൂപയിൽ താഴെയായിരിക്കും ചാർജ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-11-2024