ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോള്‍ഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കി. ഇനിമുതൽ കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തിര സഹായങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി നമ്പരായ 1098 കൂടാതെ 112 ലും വിളിക്കാവുന്നതാണ്. 112 ൽ ലഭിക്കുന്ന കോളുകൾ വനിത ശിശു വികസന വകുപ്പ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് സജ്ജീകരിച്ചിട്ടുള്ള സംസ്ഥാന കണ്ട്രോള്‍ റൂമുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും. ജില്ലകളിലെ പരാതികൾ അതാതു ജില്ലകളിലെ ശിശു സംരക്ഷണ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള ചൈല്‍ഡ് ഹെല്പ് ലൈന്‍ യൂണിറ്റ് പരിശോധിക്കും. എമര്‍ജന്‍സി കോളുകൾ 112 ലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയും ആവശ്യ നടപടികൾ ഉറപ്പു വരുത്തുകയും ചെയ്യും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-08-2023

sitelisthead