ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി പൊതുജനങ്ങൾക്കായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു.തൊഴിലിൻ്റെ ആവശ്യകത, പ്രാധാന്യം, ജീവിതത്തിൽ തൊഴിലിനുള്ള പ്രസക്തി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി തൊഴിൽമേളയുമായി ബന്ധപ്പെട്ട വീഡിയോ കണ്ടൻ്റുകളാണ് റീല്‍സായി ചിത്രീകരിക്കേണ്ടത്. ഒരു മിനിട്ടില്‍ താഴെയുള്ള റീല്‍സ് 9496554069 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജായി അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലിന് സമ്മാനം നല്‍കും. ജനുവരി 30ന് വൈകിട്ട് അഞ്ച് വരെ റീലുകള്‍ അയക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-01-2025