ശുചിത്വ - മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിന്റെയും വിദ്യാർഥികളിൽ ശുചിത്വശീലം വളർത്തുന്നതിന്റെയും ഭാഗമായി ശുചിത്വ മിഷൻ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ സെപ്റ്റംബർ 25ന് എൽ.പി/യു.പി, എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗങ്ങളിലായി മത്സരം നടത്തും. മത്സരദിവസം  രാവിലെ ഒമ്പതിന് സ്കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം കുട്ടികൾ എത്തിച്ചേരണം. 

വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിങ് പേപ്പർ മത്സരവേദിയിൽ നൽകും. മത്സരസമയം ഒരു മണിക്കൂർ. പാഴ്‌വസ്തുക്കൾ ഉറവിടത്തിൽ തരംതിരിക്കുക, ജൈവമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുക, അജൈവമാലിന്യം ഹരിതകർമ്മസേനക്ക് കൈമാറുക, ഹരിതചട്ടം പാലിച്ചു മാലിന്യോല്പാദനം കുറയ്ക്കുക അതുവഴി നമ്മുടെ പരിസരവും ജലാശയങ്ങളും മനോഹരമായി നിലനിർത്തുക എന്നീ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതാവണം രചന. എൽ.പി/യു.പി വിഭാഗത്തിന് ക്രയോൺ, എച്ച്.എസ്/എച്ച്.എസ്.എസ്  വിഭാഗങ്ങൾക്ക് വാട്ടർ കളർ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ടത്. 

ജില്ലാ തലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർ സെപ്റ്റംബർ 30ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിൽ ഓരോ വിഭാഗത്തിലെയും മത്സരവിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മൊമെന്റോയും നൽകും. എൽ.പി/യു.പി വിഭാഗം ഒന്നാം സമ്മാനം 4000 രൂപ, രണ്ടാം സമ്മാനം 2500 രൂപ, മൂന്നാം സമ്മാനം 1500 രൂപ ക്യാഷ് പ്രൈസ് നൽകും. സംസ്ഥാന തലത്തിൽ ഓരോ ജില്ലയിൽ നിന്നും ഒരു മത്സരാർഥിക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും.  

എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗം ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 4000 രൂപ, മൂന്നാം സമ്മാനം 2500 രൂപ, പ്രോത്സാഹന സമ്മാനം 1000 രൂപ വീതം എന്നിങ്ങനെയാണ്. മത്സരത്തിൽ ലഭിക്കുന്ന സൃഷ്ടികൾ ശുചിത്വമിഷന് അവകാശപ്പെട്ടതും  തുടർ പ്രചരണത്തിന് ഉപയോഗിക്കുന്നതിന് ശുചിത്വ മിഷന് അധികാരമുള്ളതുമായിരിക്കും.  

രജിസ്ട്രേഷൻ സെപ്റ്റംബർ 23ന് വൈകിട്ട് അഞ്ചിനകം പൂർത്തിയാക്കണം. ജില്ലാതലത്തിലെ മത്സരങ്ങളുമായി സംബന്ധിച്ച് സ്ഥലം , സമയം എന്നി വിവരങ്ങൾക്ക്  ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് ശുചിത്വ മിഷൻ ഫേസ്ബുക്ക് പേജിൽ ലഭിക്കും. Suchitwa Mission ഫോൺ : 0471-2312730

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/XVpp5QXkXrMdPghq6 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-09-2024

sitelisthead