പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ണൂർ ജില്ലയിൽ ഒക്ടോബർ 3,4, 5 തീയതികളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിനായി വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും  ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ, കലോത്സവം നടക്കുന്ന വർഷം തീയതികൾ  എന്നിവ ലോഗോയിൽ ഉൾപ്പെടുത്തണം . കൂടാതെ കണ്ണൂർ ജില്ലയുടേതായ പ്രതീകവും ഉൾപ്പെടുത്താം. 

എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ സി.ഡി/പെൻഡ്രൈവും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. എൻട്രികൾ 20ന് വൈകുന്നേരം 5 മണിക്കകം സന്തോഷ് സി.എ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം  695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-09-2024

sitelisthead