ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ധനസഹായം ലഭ്യമാക്കുന്ന സ്വാശ്രയ പദ്ധതിയുടെ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ചു.  പുതിയ മാനദണ്ഡപ്രകാരം 50 ശതമാനം ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവര്‍ക്കും. പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിലും തൊഴില്‍ ചെയ്യാന്‍ കഴിയാത്ത ശാരീരിക-മാനസിക ആരോഗ്യപ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യമുള്ളവർക്കും അപേക്ഷിക്കാം. ഭിന്നശേഷിയുള്ള വ്യക്തിയെ സംരക്ഷിക്കുന്ന പുരുഷനും സഹായത്തിനായി അപേക്ഷിക്കാം.  സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതും വീടിന് പുറത്ത് പോയി തൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിയാത്ത ഭിന്നശേഷികാര്‍ക്കും സ്വാശ്രയ പദ്ധതി പ്രകാരം സ്വയംതൊഴില്‍ സഹായത്തിനായി ഇനി അപേക്ഷിക്കാം. അര്‍ഹരായ വ്യക്തികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്വയം തൊഴില്‍ സംരംഭം സംബന്ധിച്ച വ്യക്തമായ പ്രൊപ്പോസല്‍ സാമ്പത്തിക വിശകലനം സഹിതം അപേക്ഷ സുനീതി പോര്‍ട്ടല്‍ മുഖേനെ ഓണ്‍ലൈനായി ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് ലഭ്യമാക്കണം.വിവരങ്ങള്‍ക്ക്  ഫോണ്‍: 0471 -2306040

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-08-2024

sitelisthead