ലോക ഭൗമദിനത്തിന്റെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, യുപി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി 'പ്രകൃതി വിഭവ സംരക്ഷണം' എന്ന വിഷയത്തില്‍ കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. 16 വരിയില്‍ കവിയാതെ മലയാളത്തില്‍ തയാറാക്കിയ കയ്യെഴുത്ത് പ്രതിയാണ് മത്സരത്തിനായി ക്ഷണിക്കുന്നത്. കവിതകൾ തപാല്‍ മുഖേനെ കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലോ landuseboard@yahoo.com , luc.kslub@kerala.gov.in എന്ന ഇ.മെയില്‍ വിലാസത്തിലോ അയക്കണം. അവസാന തീയതി ഏപ്രില്‍ 30 . ഫോൺ : 471 – 2302231, 2307830
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-04-2025