അസംഘടിത മേഖലയിലെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ അവശത അനുഭവിക്കുന്നവർക്ക് നൽകിവരുന്ന 2,000 രൂപയുടെ ആശ്വാസ ധനസഹായത്തിനുള്ള അപേക്ഷകൾ ജനുവരി 2 വരെ അതാത് അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ നൽകാം. ജോലിക്കിടെ ഭാഗീകമായോ പൂർണമായോ അംഗവൈകല്യം സംഭവിച്ചവർക്കും, പക്ഷാഘാതം, ക്യാൻസർ, ട്യൂമർ, ഹൃദ്രോഗം, കിഡ്നി സംബന്ധമായ രോഗങ്ങളുള്ള തൊഴിലാളികൾക്കും അപേക്ഷിക്കാവുന്നതാണ്. ഗവൺമെന്റ് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റും, അപകടം സംഭവിച്ചതാണെങ്കിൽ തൊഴിലെടുക്കുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രസിഡന്റിന്റേയോ, വാർഡ് മെമ്പറുടേയോ സാക്ഷ്യപ്രതം ഹാജരാക്കേണ്ടതാണ്. കൂടാതെ ക്ഷേമനിധികളിൽ അംഗമല്ലായെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം.  കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ് ലേബർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-12-2022

sitelisthead