പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ. 2022-2023) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക്  മാർച്ച് 25ന് മുമ്പ് അപേക്ഷിക്കാം. 

പദ്ധതികൾ:

മത്സ്യ വിപണനത്തിനുള്ള ത്രീ വീലർ വിത്ത് ഐസ് ബോക്‌സ്

ത്രീവീലർ ലൈസൻസുള്ള രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളികൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വനിത അപേക്ഷകർക്ക് മുൻഗണന. പദ്ധതി തുക 3 ലക്ഷം രൂപ. പദ്ധതി തുകയുടെ 40% സബ്‌സിഡി ലഭിക്കും.

മത്സ്യ വിപണനത്തിനുള്ള ഇൻസുലേറ്റഡ് വെഹിക്കിൾ

മത്സ്യ വിപണനത്തിന് ദിവസേന 3 ടൺ മത്സ്യം കൈകാര്യം കപ്പാസിറ്റിയുള്ള ഇൻസുലേറ്റഡ് വെഹിക്കിൾ വാങ്ങുന്നതിന് താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ₹ 20 ലക്ഷമാണ് യൂണിറ്റ് ചെലവ്. ഇതിന്റെ 40% സബ്‌സിഡി ലഭിക്കും.

ബയോഫ്‌ളോക്ക് 160 എം.ത്രി.

160 എം.ത്രി. ബയോഫ്‌ളോക്ക് ടാങ്കിൽ മത്സ്യകൃഷി ചെയ്യുന്നതിന് ₹ 7.5 ലക്ഷമാണ് യൂണിറ്റ് ചെലവ്. ഇതിന്റെ 40% സബ്‌സിഡി ലഭിക്കും.

റി സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം

100 എം.ത്രി. റീ -സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം രീതിയിൽ മത്സ്യകൃഷി ചെയ്യുന്നതിന് ₹ 7.5 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. ഇതിന്റെ 40% സബ്‌സിഡി ലഭിക്കും.

അപേക്ഷകർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക്: fisheriesdirector@gmail.com 0471-2305042 https://fisheries.kerala.gov.in/index.php/ml/node/628

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-03-2023

sitelisthead