സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരിൽ നടക്കുന്ന പതിനഞ്ചാമത് നാടകോത്സവത്തിൽ ( ഇറ്റ്ഫോക്) പങ്കെടുക്കാൻ താല്പര്യമുള്ള കലാസംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിയ്ക്കുന്നു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മുൻപ് ഇറ്റ്ഫോക്കിൽ പങ്കെടുത്ത അവതരണങ്ങൾക്കും, ഒന്നിൽ കൂടുതൽ തവണ അപേക്ഷിച്ച അവതരണങ്ങൾക്കും വീണ്ടും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല. ഇറ്റ്ഫോക്കിന്റെ വെബ്സൈറ്റായ https://theatrefestivalkerala.com ൽ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ലഭ്യമാണ്. നാടകത്തേയും നാടകസംഘത്തേയും കുറിച്ചുള്ള വിശദാംശങ്ങളും അവതരണത്തിന്റെ വീഡിയോ പതിപ്പും അപേക്ഷയോടൊപ്പം നൽകണം. പൂർണ്ണവിവരങ്ങൾ നൽകാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല. 2024 ഒക്ടോബർ 31 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് mailitfok@gmail.com എന്ന വിലാസത്തിലോ 8593886482 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-09-2024