ജൂൺ 2ന് സി.എൻ. കരുണാകരൻ നഗർ (ജവഹർ ബാലഭവൻ ചിത്രകലാ ഹാൾ) വേദിയിൽ പൊതുവിഭാഗങ്ങൾക്കായി ചിത്രരചന – പെൻസിൽ , കൊളാഷ്, ചിത്രരചന-ജല ചായം, കാർട്ടൂൺ മത്സരങ്ങൾ നടക്കും. ചങ്ങമ്പുഴ ഹാളിൽ (സാഹിത്യ അക്കാദമി) പൊതു വിഭാഗങ്ങൾക്കായി മലയാളം, തമിഴ് ഭാഷകളിൽ കവിത രചന, കഥ രചന നടക്കും. യൂസഫലി കേച്ചേരി നഗറിൽ ( സാഹിത്യ അക്കാദമി ഓഡിറ്റോറിയം) പൊതു വിഭാഗത്തിൽ ഇംഗ്ലീഷ്, അറബിക്, ഹിന്ദി ഭാഷകളിൽ കഥ രചനയും കവിത രചനയും നടക്കും.
മുഹമ്മദ് അബ്ദുൾ റഹ്മാൻ നഗറിൽ (വി.കെ.എൻ. ഇൻഡോർ സ്റ്റേഡിയം) പൊതു വിഭാഗത്തിൽ ചവിട്ടുനാടകവും പാറുക്കുട്ടി നേത്യാരമ്മ നഗറിൽ ( ജവഹർ ബാലഭവൻ) അറബി, കന്നട ഭാഷകളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കവിതാപാരായണവും മാപ്പിളപ്പാട്ട് മത്സരവും നടക്കും.
ഡോക്ടർ പൗലോസ് മാർ പൗലോസ് നഗർ വേദിയിൽ (ജവഹർ ബാലഭവൻ) തമിഴ്, ഹിന്ദി ഭാഷകളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കവിത പാരായണം മത്സരം നടക്കും.
ഇന്നസെൻറ് നഗറിൽ (വൈ.ഡബ്ള്യൂ.സി.എ. ഹാൾ) ഇംഗ്ലീഷ് ഭാഷയിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ കവിത പാരായണവും പൊതുവിഭാഗത്തിൽ കണ്ണേറുപാട്ട്, മരം കൊട്ടുപാട്ട്, കൂളിപ്പാട്ട് മത്സരങ്ങൾ അരങ്ങേറും.
3ന് മുഹമ്മദ് അബ്ദുൾ റഹ്മാൻ നഗർ വേദിയിൽ (ഇൻഡോർ സ്റ്റേഡിയം ) ജൂനിയർ, സീനിയർ വിഭാഗത്തിൽ നാടോടി നൃത്തം സംഘനൃത്തം എന്നിവയും പൊതു വിഭാഗത്തിൽ തിരുവാതിര മത്സരവും നടക്കും.
കെ.പി.എ.സി. ലളിത നഗർ (കെ.ടി. മുഹമ്മദ് ഹാൾ സംഗീത നാടക അക്കാദമി) വേദിയിൽ പൊതുവിഭാഗത്തിൽ ഫാൻസി ഡ്രസ്, നാടകം നടക്കും. പൊതു വിഭാഗത്തിൽ കലാഭവൻ മണി നഗറിൽ (ഭരത് മുരളി തിയേറ്റർ സംഗീത നാടക അക്കാദമി) മങ്ങലംകളി, എരുതുകളി, അലാമിക്കളി, നാടൻ പാട്ട്, മറയൂരാട്ടം എന്നിവയും പാറുക്കുട്ടി നേത്യാരമ്മ നഗറിൽ ( ജവഹർ ബാലഭവൻ) ഓടക്കുഴൽ, വയലിൻ, തബല, ട്രിപ്പിൾ/ ജാസ് എന്നിവയും ഉണ്ടാകും.
ഡോക്ടർ പൗലോസ് മാർ പൗലോസ് നഗർ വേദിയിൽ (ജവഹർ ബാലഭവൻ) മലയാളം കവിത പരായണം ജൂനിയർ, സീനിയർ വിഭാഗങ്ങളും പൊതു വിഭാഗത്തിൽ പ്രസംഗം, കഥാപ്രസംഗം എന്നിവയുണ്ടാകും.
ഇന്നസെൻറ് നഗറിൽ (വൈ.ഡബ്ള്യൂ.സി.എ. ഹാൾ) ജൂനിയർ, സീനിയർ വിഭാഗത്തിൽ ലളിത ഗാനവും പൊതു വിഭാഗത്തിൽ സംഘഗാനവും നടക്കും.
4ന് മുഹമ്മദ് അബ്ദുൾ റഹ്മാൻ നഗറിൽ (വി.കെ.എം. ഇൻഡോർ സ്റ്റേഡിയം) ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒപ്പനയും കെ.പി.എ.സി. ലളിത നഗറിൽ (കെ.ടി. മുഹമ്മദ് ഹാൾ സംഗീത നാടക അക്കാദമി) പൊതു വിഭാഗത്തിൽ സ്കിറ്റ്, മൈം എന്നിവയും കലാഭവൻ മണി നഗറിൽ ജൂനിയർ , സീനിയർ വിഭാഗത്തിൽ മാർഗ്ഗംകളിയും പാറുക്കുട്ടി നേത്യാരമ്മ നഗറിൽ ( ജവഹർ ബാലഭവൻ) പൊതു വിഭാഗത്തിൽ ശിങ്കാരിമേളവും ഡോക്ടർ പൗലോസ് മാർ പൗലോസ് നഗർ വേദിയിൽ (ജവഹർ ബാലഭവൻ) ജൂനിയർ, സീനിയർ വിഭാഗത്തിൽ മിമിക്രി, മോണോആക്ട് എന്നി മത്സരങ്ങൾ നടക്കും
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-06-2023