കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഓൺലൈൻ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എഐ ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം തയ്യാറാക്കൽ, കലാ- സംഗീത- സാഹിത്യ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന ടൂളുകൾ, പ്രോംപ്റ്റ് എൻജിനിയറിങ്, റെസ്പോൺസിബിൾ എഐ എന്നിങ്ങനെയുള്ള മേഖലകളിൽ വിദ്യാർഥികൾക്ക് ഉൾപ്പെടെ പ്രയോജനമാകുന്നതാണ് കോഴ്‌സ്. ജിഎസ്ടി ഉൾപ്പെടെ 2360 രൂപ ഫീസ്. ക്ലാസുകൾ മാർച്ച് 10ന് ആരംഭിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. അവസാന തീയതി: മാർച്ച് 5 . വെബ്സൈറ്റ്: www.kite.kerala.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2025