എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിലേക്ക് വോളണ്ടിയർമാരെ ക്ഷണിക്കുന്നു. ഡിഗ്രി യോഗ്യതയുള്ള ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. വോളണ്ടിയർമാർക്ക്  എനർജി മാനേജ്മെന്റ് മേഖലയിലെ വിദഗ്ദർ , വകുപ്പുകൾ, ഏജൻസികൾ  പരിശീലനം നൽകും. വോളണ്ടിയർമാർക്ക്  ഇ എം സി ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് നൽകും.   

താൽപ്പര്യമുള്ളവർ iefk.in വെബ്‌സൈറ്റിൽ ലഭ്യമാക്കിയ ഗൂഗിൾ ഫോർമാറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തി ഡിസംബർ 31 നകം  രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. വിവരങ്ങൾക്ക് :0471 2594922, 9400068335, ഇമെയിൽ: emck@keralaenergy.gov.in, രജിസ്‌ടേഷൻ ലിങ്ക് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-12-2024

sitelisthead