കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കി കുടുംബശ്രീ വ്ളോഗ് ആൻഡ് റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28 വരെ എൻട്രികൾ നൽകാം. വ്ളോഗ് മത്സരത്തിലേക്കുള്ള വീഡിയോയുടെ ദൈർഘ്യം 5 മിനിറ്റിൽ കവിയാൻ പാടില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 50,000, 40,000, 30,000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.റീൽസ് മത്സരത്തിലേക്ക് ഒരു മിനിറ്റിൽ കവിയാത്ത ദൈർഘ്യമുള്ള വീഡിയോയാണ് പരിഗണിക്കുക. ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതം ക്യാഷ് പ്രൈസും, ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
വീഡിയോകൾ സി.ഡിയിലോ പെൻഡ്രൈവിലോ ആക്കി പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ, ട്രിഡ ബിൽഡിങ് രണ്ടാം നില, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ അയച്ചു നൽകണം. കവറിന് പുറത്ത് വ്ളോഗ്, റീൽസ് മത്സരം എന്ന് രേഖപ്പെടുത്തുകയും ചെയ്യണം. കുടുംബശ്രീ വ്ളോഗ് ആൻഡ് റീൽസ് മത്സരം
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-02-2025