മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സംരംഭങ്ങൾക്ക് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാപനത്തിന്റെ ഉത്പാദനവും വിപണനവും മെച്ചപ്പെടുത്താൻ 10 ലക്ഷം രൂപ വരെ സംരംഭക സഹായ പദ്ധതി പ്രകാരം വ്യവസായ വകുപ്പ് സബ്‌സിഡി നൽകുന്നു.

കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ  നിന്നും പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കുന്നവർക്കാണ് ഈ അവസരം. പദ്ധതി പ്രകാരം പുതിയ സാങ്കേതികവിദ്യയുടെ ചെലവിന്റെ 10 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുന്നു. സാങ്കേതികവിദ്യ വാങ്ങാനുള്ള തുക, അതിനോടനുബന്ധിച്ച് വേണ്ടിവരുന്ന യന്ത്രസാമഗ്രികളുടെ തുക എന്നിവയുടെ മൊത്തം ചെലവിന്റെ 10 ശതമാനമാണ് അധിക സബ്‌സിഡിയായി ലഭിക്കുക. ഈ പദ്ധതി സംരംഭകർക്ക് മികച്ച പ്രയോജനം നൽകും.

ഈ പദ്ധതിയുടെ വിശദമായ മാർഗ്ഗരേഖയും പദ്ധതിക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള ഉള്ള വിവരങ്ങളും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ http://industry.kerala.gov.in/index.php/schemes/ess എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-10-2021

sitelisthead