ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ  ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ  18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കാശ്മീരിലുള്ള കേരളീയരും, സഹായം ആവശ്യമായവരും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവരും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-04-2025

sitelisthead