സംസ്ഥാന ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത ടോൾ ഫ്രീ നമ്പർ 1950 പുറത്തിറക്കി. ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് ഇലക്ഷൻ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ, ലോകസഭ/ രാജ്യസഭ/ നിയമസഭ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സംശയ ദുരീകരണങ്ങൾക്കും പൊതുജനങ്ങൾ 1950 ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്താം. സംസ്ഥാന ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ നമ്പറിൽ ലഭ്യമാകില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-04-2025

sitelisthead