ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായുള്ള ബ്ലോക്കുതല ക്വിസ് മത്സരം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി 2025 ഏപ്രിൽ 25 ന് നടക്കും. ബ്ലോക്ക് തല വിജയികൾക്ക് ഏപ്രിൽ 29 ന് ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.
ജില്ലാതലത്തിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് മേയ് 16, 17, 18 തീയതികളിൽ അടിമാലിയിലും മൂന്നാറിലുമായി പഠനോത്സവ ക്യാമ്പ് നടക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകും. വിജയികൾക്ക് പ്രത്യേകം സർട്ടിഫിക്കറ്റും നൽകും. വിവരങ്ങൾക്ക്: 9496100303, 9539123878.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-04-2025