കേരളത്തിൽ ആയുർവേദ മേഖലയിൽ രോഗികളെ പരിശോധിക്കുന്നതിനും ചികിത്സ നടത്തുന്നതിനും സംസ്ഥാന നിയമമായ KSMP Act, 2021, കേന്ദ്ര നിയമങ്ങളായ IMCC Act 1970, NCISM Act, 2020 എന്നിവ പ്രകാരം അംഗീകൃത യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും സംസ്ഥാന മെഡിക്കൽ കൗൺസിൽ നിർബന്ധമാക്കി.
നിലവിലുളള കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് നിയമത്തിലെ 37-ാം വകുപ്പും അതിന്റെ ഉപവകുപ്പുകളും പ്രകാരം അംഗീകൃതയോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഇല്ലാത്തവർ, (Registered Practitioner) ചികിത്സ നടത്തിയാൽ രണ്ട് ലക്ഷം രൂപ മുതൽ പരമാവധി 10 ലക്ഷം രൂപ വരെ പിഴയും ഒരു വർഷം മുതൽ നാലു വർഷം വരെ തടവോ രണ്ടും കൂടിയോ ലഭിച്ചേക്കാവുന്ന കുറ്റമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-02-2024