2024 ഒക്ടോബർ 29-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിലെ അവകാശങ്ങളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനും പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും വോട്ടർ പട്ടികയിൽ തിരുത്തൽ വരുത്തുന്നതിനും അപേക്ഷ സമർപ്പിക്കാം. നവംബർ 28 വരെ സമർപ്പിക്കുന്ന അവകാശങ്ങളും ആക്ഷേപങ്ങളും പരിശോധിച്ച് 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ്.  ഒക്ടോബർ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും ജില്ലാ കളക്ടറുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.  ലിങ്ക് 

നവംബർ 28 ന് ശേഷവും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനും അപേക്ഷകൾ സമർപ്പിക്കാവുന്നതും ഈ അപേക്ഷകൾ 2025 ജനുവരി ആറിന് ശേഷം പ്രസിദ്ധീകരിക്കുന്ന സപ്ലിമെൻ്ററി (അനുബന്ധ) വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതുമാണ്.

വെബ്സൈറ്റ് voters.eci.gov.in 
വോട്ടേഴ്സ് ഹെൽപ് ലൈൻ ആപ്പ് 


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-11-2024

sitelisthead