സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന  16-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) 2024 ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരത്തു നടക്കും. ഡെലി​ഗേറ്റുകൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 16 മുതൽ   www.idsffk.in ലൂടെ നടത്താം.  പൊതു വിഭാഗത്തിന് ജി.എസ്.റ്റി ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ജൂലൈ 16 മുതല്‍ കൈരളി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്‍ മുഖേന ഓഫ് ലൈന്‍ രജിസ്‌ട്രേഷനും നടത്താവുന്നതാണ്. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 300 ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-07-2024

sitelisthead