ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ള യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത 'ഒ' ലെവൽ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ സർട്ടിഫിക്കറ്റ് കോഴ്‌സ് ജൂലൈ 1 മുതൽ ആരംഭിക്കുന്നു. 2023 ജൂലൈ 1-ന് 18 വയസിനും 30നും ഇടയിൽ പ്രായമുള്ള 12-ാം ക്ലാസോ അതിനു മുകളിലോ പാസായ, വാർഷിക വരുമാനം 3 ലക്ഷത്തിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. പ്രതിമാസം ₹ 1,000 സ്‌റ്റൈപ്പന്റും പഠനസാമഗ്രികളും സൗജന്യമായി ലഭിക്കും. പാലക്കാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തുള്ള കെൽട്രോൺ എജുക്കേഷൻ സെന്ററിലാണ് കോഴ്‌സുകൾ നടക്കുക. താത്പര്യമുള്ളവർ കെൽട്രോൺ സെന്ററിൽ ജൂൺ 15 നകം എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്‌മെന്റ് കാർഡ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം നേരിട്ട് എത്തണം. ഫോൺ: 0471 2332113, 0491-2504599, 8590605273.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-05-2023

sitelisthead