ഫെബ്രുവരി 1 മുതൽ വൈദ്യുതി ബില്ലിൽ പുതുക്കിയ ഇന്ധന സർചാർജ് നിലവിൽ വരും. മാസം 40 യൂണിറ്റിന് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് യൂണിറ്റിന് 9 പൈസ വീതം സർചാർജ് ഈടാക്കും. 2022 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും. മെയ് 31 വരെയുള്ള 4 മാസത്തെ ഉപഭോഗത്തിനോ 87.07 കോടി രൂപ ഫ്യൂവൽ സർചാർജായി പിരിച്ചെടുക്കുന്നതു വരെയോ (ഏതാണോ ആദ്യം അതുവരെ) പുതുക്കിയ സർചാർജ് ബാധകമായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2023

sitelisthead