സംസ്ഥാന ഹയർ സെക്കൻഡറി ബോർഡിനു കീഴിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിൽ ഇക്കണോമിക്സ് ഒരു വിഷയമായിട്ടുള്ള വിവിധ വിഷയ കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്കോൾ-കേരള മുഖേന അഡീഷണലായി മാത്തമാറ്റിക്‌സ് വിഷയം മാത്രം രജിസ്റ്റർ ചെയ്ത് രണ്ടു വർഷം പഠിച്ച് ഹയർ സെക്കൻഡറി പരീക്ഷ എഴുതാം. ദേശീയ മത്സര പരീക്ഷകൾക്ക് മാത്തമെറ്റിക്സ് നിർബന്ധ വിഷയമായതിനാൽ വിദ്യാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താനാകും. 2025-26 അക്കാദമിക് വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. ഉത്തരവ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-03-2025