കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED) മൂന്ന്ദിവസത്തെ എക്സ്പോർട്ട് ഇംപോർട്ട് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ3മുതൽ 5 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർക്കും സംരംഭകരാകുവാൻ താത്പര്യമുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം.

താമസമുൾപ്പെടെ 2,950 രൂപയും താമസ സൗകര്യമില്ലാതെ 1,200 രൂപയുമാണ് പരിശീലന ഫീസ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് താമസം ഉൾപ്പെടെ1,800 രൂപയും താമസ സൗകര്യമില്ലാതെ 800 രൂപയും നൽകണം. അപേക്ഷ http://kied.info/training-calender/ വഴി
നവംബർ 30ന് മുൻപ് സമർപ്പിക്കണം. വിവരങ്ങൾക്ക്: 0484 2532890/0484 2550322/ 9188922785.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-11-2024

sitelisthead