മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലന കേന്ദ്രങ്ങളിൽ പഠിക്കാൻ ധനസഹായം നൽകുന്നതിന് പട്ടികജാതി വികസന വകുപ്പ്  അപേക്ഷ ക്ഷണിച്ചു. 2023 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ചവരും കുടുംബ വാർഷിക വരുമാനം 4,50,000 രൂപയിൽ കവിയാത്തവരും 2023-24 അധ്യയനവർഷം ജില്ലയിലെ ഗവ/എയ്ഡഡ് ഹയർസെക്കന്ററി സ്‌കൂളുകളിൽ സയൻസ് കോഴ്‌സിന് പഠിക്കുന്നതുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 

പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, പരിശീലന സ്ഥാപനത്തിൽ ഫീസ് ഒടുക്കിയതിന്റെ രസീത് എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷ നൽകേണ്ട അവ്സഥന തീയതി സെപ്റ്റംബർ 5 വൈകിട്ട് 5. വിവരങ്ങൾ പട്ടികജാതി വികസന ഓഫീസുകളിൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2023

sitelisthead