അതിദാരിദ്ര്യ വിഭാഗം പട്ടികയിൽ ഉൾപ്പെട്ടവർക്കും ആദിവാസി വിഭാഗത്തിലുള്ളവർക്കുമായി ശിശുക്ഷേമ സമിതി ഏർപ്പെടുത്തിയ 'ശിശുക്ഷേമം' സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 2023-ൽ എസ്.എസ്.എൽ.സി. പാസായി ഉപരിപഠനത്തിന് ചേർന്നവരായിരിക്കണം അപേക്ഷകർ. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ പകർപ്പ്, നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ ചേർക്കണം.

ആദിവാസി മേഖലയിൽ താമസിക്കുന്നവർ ജില്ല ട്രൈബൽ ഓഫീസറുടെ സാക്ഷ്യപത്രം, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷക്കൊപ്പം നൽകണം. 

അപേക്ഷകൾ ജില്ല ശിശുക്ഷേമ സമിതിയുടെ വിലാസത്തിൽ ജൂലൈ 30 ന് മുമ്പ് ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471 2324932, 2324939
ഇ മെയിൽ: childwelfarekerala@gmail.com childwelfare.kerala.gov.in/district-committee-centres/

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-07-2023

sitelisthead