പട്ടിക ജാതി, പട്ടിക വർഗക്കാരായ യുവാക്കൾക്ക് ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സായ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്‌സിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനം. ജൂലായ് 1ന് ആരംഭിക്കുന്ന കോഴ്‌സിന് 18നും 30 നും ഇടയിൽ പ്രായമുള്ള 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും വാർഷിക വരുമാനം 3 ലക്ഷത്തിൽ കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. പ്രതിമാസം ₹ 1000 രൂപ സ്‌റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. കലൂരിലെ റിസർവ് ബാങ്കിനു സമീപമുള്ള എം.ഇ.എസ്. കൾച്ചറൽ കോംപ്ലക്‌സിന്റെ 3-ാം നിലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളേഡ്ജ് സെന്ററിൽ ആണ് കോഴ്‌സ് നടത്തുന്നത്.
താത്പര്യമുള്ളവർ ജൂൺ 24ന് മുൻപ് താഴെ പറയുന്ന രേഖകളുടെ കോപ്പി സഹിതം കെൽട്രോൺ സെന്ററിൽ നേരിട്ട് ഹാജരാകാണം.
1) എസ്എസ്എൽഡി, 2) പ്ലസ് ടു, 3) വരുമാന സർട്ടിഫിക്കറ്റ്, 4) ജാതി സർട്ടിഫിക്കറ്റ്, 5) ആധാർ കാർഡ്, 6) എംപ്ലോയ്‌മെന്റ് കാർഡ്, 7) 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, 8) ബാങ്ക് പാസ്സ്ബുക്ക്. വിവരങ്ങൾക്ക്: 0484 2971400/8590605259
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-06-2023