കുടുംബശ്രീ അയൽക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി  'സർഗ്ഗം-2024' സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു.  ആദ്യ മൂന്ന് രചനകൾക്ക് യഥാക്രമം 20,000, 15,000, 10,000 എന്നിങ്ങനെ ക്യാഷ് അവാർഡും മെമൻറോയും സർട്ടിഫിക്കറ്റും  ലഭിക്കും. 2500 രൂപ വീതം മൂന്ന് പ്രോത്സാഹന സമ്മാനങ്ങളും നൽകും. മികച്ച രചനകൾ അയയ്ക്കുന്ന 40 പേർക്ക്  കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശിൽപശാലയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് ചെയർപേഴ്‌സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം കഥകൾ തപാൽ വഴിയോ കൊറിയർ വഴിയോ നേരിട്ടോ ഡിസംബർ 24 വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ  ലഭ്യമാക്കണം. 
പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിങ്ങ്-രണ്ടാം നില, മെഡിക്കൽ കോളേജ്.പി.ഓ, തിരുവനന്തപുരം-695 011. ഇമെയിൽ, വാട്ട്‌സാപ് എന്നിവ മുഖേന അയക്കുന്ന രചനകൾ മത്സരത്തിന് പരിഗണിക്കില്ല. വിശദാംശങ്ങൾക്ക്: www.kudumbashree 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-11-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo