നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. സൗദി അറേബ്യ യുഎഇ, ഒമാൻ ഖത്തർ , മലേഷ്യ , ബഹ്‌റൈൻ, ബഹ്റൈൻ, മലേഷ്യ എന്നിവിടങ്ങളിലാണ് ഒഴിവുകൾ. അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന രാജ്യത്തും കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ അപേക്ഷയുടെ സ്കാൻ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകർപ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക് 2024 സെപ്റ്റംബർ 20 നകം അപേക്ഷിക്കണം. അപേക്ഷ ഫോറം : www.norkaroots.org ൽ ലഭിക്കും. വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-09-2024