വയനാട് തിരുനെല്ലിയിലെ കിഴങ്ങ് സംരക്ഷണ കേന്ദ്രം നൂറാങ്ക് ഡിസംബർ 1 വരെ സന്ദർശിക്കാം. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശനം അനുവദിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരുനെല്ലി സ്‌പെഷ്യൽ പ്രോജക്ടിന് കീഴിൽ 300 ൽ പരം കിഴങ്ങുകൾ സംരക്ഷിച്ചുവരുന്ന പൈതൃക ഗ്രാമമാണ് നൂറാങ്ക്. മുൻകാലങ്ങളിൽ നിത്യവും വയനാട്ടുകാരുടെ ഭക്ഷണയിനങ്ങളിൽ ഉൾപ്പെട്ടിരുന്നവയും ഇപ്പോൾ അന്യം നിന്ന് വരുന്നതുമായി കിഴങ്ങുകളെ പുതുതലമുറക്ക് പരിചയപ്പെടുത്തുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യം. വിവരങ്ങൾക്ക് - 9895303504.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-11-2023

sitelisthead