നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ ഫെബ്രുവരി 1 രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെ മുച്ചുണ്ട്, മുറിയണ്ണാക്ക്, മൂക്കിലൂടെ സംസാരിക്കുക, കുട്ടികളിൽ മൂക്കിലൂടെ പാൽ വരിക എന്നീ അവസ്ഥകൾ നേരിടുന്നവർക്കായി സമഗ്രമായ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശസ്ത്രക്രിയാ വിദഗ്ധർ, തെറാപ്പിസ്റ്റുകൾ, മനഃശാസ്ത്രജ്ഞർ, ഓഡിയോളജിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള വിദഗ്ധരുടെ സേവനം ക്യാമ്പിൽ ഉണ്ടാകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 0471-2944622, 0471-2944648.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-01-2025