₹ 5 കോടിയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് -ടു - ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ ഇ - ഇൻവോയിസിംഗ് നിർബന്ധം. 2017-2018 സാമ്പത്തിക വര്‍ഷം മുതല്‍, മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ഏതെങ്കിലും വര്‍ഷത്തില്‍  ₹ 5 കോടിയോ അതിലധികമോ വാര്‍ഷിക വിറ്റ് വരവുള്ള വ്യാപാരികള്‍ ഓഗസ്റ്റ് 1 മുതല്‍ ഇ - ഇന്‍വോയ്‌സ് തയാറാക്കണം. ഇതിനായി einvoice1.gst.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ജി.എസ്.ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് ഇ - ഇൻവോയിസിംഗ് ആവശ്യമില്ല. സെസ് യൂണിറ്റുകള്‍, ഇന്‍ഷുറന്‍സ്, നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ അടക്കമുള്ള ബാങ്കിംഗ് മേഖല, ഗുഡ്‌സ് ട്രാന്‍സ്‌പോർട്ടിംഗ് ഏജന്‍സികള്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട് സര്‍വീസ്, മള്‍ട്ടിപ്ലെക്‌സ് സിനിമ അഡ്മിഷന്‍, എന്നീ മേഖലകളെയും ഇ - ഇൻവോയിസിംഗിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-07-2023

sitelisthead