അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്കായി സംസ്ഥാന തലത്തിൽ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു.''തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ" എന്ന വിഷയത്തിലാണ് ഷോർട്ട് ഫിലിമുകൾ നിർമ്മിക്കേണ്ടത്. വ്യക്തിഗതമായോ ഗ്രൂപ്പായോ ഷോർട്ട് ഫിലിം തയ്യാറാക്കി മത്സരത്തിന് അയക്കാവുന്നതാണ്. ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് Rs 50,000, Rs 25,000, Rs10,000 എന്നിങ്ങനെ സമ്മാനം നൽകും. തുടർന്ന് വരുന്ന മൂന്ന് ഷോർട്ട് ഫിലിമുകൾക്ക് സർട്ടിഫിക്കറ്റ്  ഓഫ് അപ്രീസിയേഷൻ നൽകും. unarvushortfilm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ എൻട്രികൾ അയക്കണം. എൻട്രികൾ നൽകേണ്ട അവസാന തീയതി നവംബർ 5ന് 5 മണി. വിവരങ്ങൾക്ക് www.sjid.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2023

sitelisthead