ഭൂരഹിത പട്ടികജാതിക്കാർക്ക് ഭൂമി ലഭ്യമാക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയിലേക്ക് ഗുണഭോക്താക്കൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു.  അപേക്ഷകരുടെ പ്രായപരിധി 60 ൽ നിന്നും 70 ആയും, വരുമാന പരിധി 50,000 രൂപയിൽ നിന്നും 1 ലക്ഷം ആയും ഉയർത്തി. 50 വയസിനു മുകളിൽ പ്രായമുള്ളവരും ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ അവിവാഹിത വനിതകൾക്കും പദ്ധതിയുടെ ആനൂകൂല്യം ലഭിയ്ക്കും.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2022

sitelisthead