കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) സമയം, സമന്വയ, അതിജീവനം എന്നീ മൂന്നു പദ്ധതികൾ ആരംഭിച്ചു. പൊലീസ് സ്‌റ്റേഷനുകളിൽ വർധിച്ചുവരുന്ന സിവിൽ സ്വഭാവമുള്ള തർക്കങ്ങൾക്ക് അദാലത്ത് മുഖേന പരിഹരിക്കുന്ന പദ്ധതിയാണ് ‘സമയം’. ജില്ലാ നിയമ സേവന അതോറിറ്റികൾവഴി കൗൺസിലർമാരുടെ സഹായത്തോടെ കുടുംബ കൗൺസലിങ് ലഭ്യമാക്കുന്നതാണ് ‘സമന്വയ’. പ്രകൃതിദുരന്തങ്ങളിലെ ഇരകൾക്ക് സൗജന്യ നിയമസേവനം നൽകുന്ന പദ്ധതിയാണ് ‘അതിജീവനം’. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള കെൽസയുടെ സ്ഥിരം ലോക് അദാലത്തുകളിൽ ഓൺലൈൻ ഫയലിങ് സംവിധാനവും ഇതോടൊപ്പം ആരംഭിച്ചു. നിയമ സേവന അതോറിറ്റി: 0484-2396717/ 2395717/ 2562919
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-04-2025