കാവുകളെ സംരക്ഷിച്ച് പരിപാലിച്ചു വരുന്നതിന് 2023-24 വർഷത്തിൽ സാമ്പത്തിക സഹായം നൽകുന്നതിന് വനം-വന്യ ജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുളള കർമ പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്. നിശ്ചിത ഫോറത്തിലുളള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, കാവു സംരക്ഷണത്തിനുളള കർമ പദ്ധതികൾ എന്നിവ  ഉളളടക്കം ചെയ്തിരിക്കണം.

പദ്ധതിപ്രകാരം മുൻപ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ  ജൂലൈ 31ന് മുമ്പായി സാമൂഹ്യ വനവത്ക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോമിനും വിവരങ്ങൾക്കും സാമൂഹ്യ വനവത്ക്കരണം വിഭാഗം ഓഫീസിലോ  സാമൂഹ്യ വനവത്ക്കരണം റെയിഞ്ചുകളിലോ ബന്ധപ്പെടാം. forest.kerala.gov.in ലും ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2023

sitelisthead