പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ  എന്നിവരിൽ നിന്ന്  ലോഗോ ക്ഷണിച്ചു. ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിൽ ശാസ്‌ത്രോത്സവം നടക്കും.

ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തി പരിചയം, ഇൻഫർമേഷൻ ടെക്‌നോളജി, തൊഴിലധിഷ്ഠിത എക്‌സ്‌പോ എന്നിവയുടെ പ്രതീകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തണം. സ്‌കൂൾ ശാസ്‌ത്രോത്സവം 2024,നടക്കുന്ന തീയതികളും ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കണം.  ആലപ്പുഴ ജില്ലയുടേതായ പ്രതീകം ഉൾപ്പെടുത്താവുന്നതാണ്. 

എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ സിഡിയും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ സെപ്റ്റംബർ 30 ന് വൈകിട്ട് 5 നകം അയക്കണം. വിലാസം: സന്തോഷ് സി എ, പൊതുവിദ്യാഭ്യസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം - 695014 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-09-2024

sitelisthead