വ്യാവസായിക പരിശീലനവകുപ്പ് സംസ്ഥാനത്തെ വിവിധ ഐ ടി ഐകളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവർക്കും വിവിധ കമ്പനികളിൽ നിന്നും അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവർക്കുമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള സ്‌പെക്ട്രം ജോബ് ഫെയർ ഒക്ടോബർ 24ന്  ആരംഭിക്കും.  എല്ലാ ജില്ലകളിലെയും നോഡൽ ഐ ടി ഐകളിൽ നവംബർ 4വരെ നടക്കുന്ന മേളയിൽ  സ്വദേശത്തും വിദേശത്തുമുള്ള നിരവധി തൊഴിൽ ദാദാക്കൾ പങ്കെടുക്കും. www.knowledgemission.kerala.gov.in/dwms വഴി തൊഴിൽ  മേളയിൽ പങ്കെടുക്കുന്നതിന്  രജിസ്‌ടേഷൻ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷൻ  സൗകര്യവും ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ഐ.ടി.ഐകളിൽ ബന്ധപ്പെടണം.   

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-10-2024

sitelisthead