കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31.  വിവരങ്ങൾക്ക് kssm.ikm.in സന്ദർശിക്കുക. ടോൾഫ്രീ നമ്പർ 1800-120-1001

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2024

sitelisthead