കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്കരിക്കുന്നതിനും ടാഗ് ലൈൻ തയാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. ₹ 10,000 വീതമാണ് സമ്മാനം. മെയ് 17ന് കുടുംബശ്രീ ദിനാഘോഷത്തോടനുബന്ധിച്ച് വിജയികൾക്ക് ഫലകമുൾപ്പെടെയുള്ള സമ്മാനം വിതരണം ചെയ്യും. ലോഗോയും ടാഗ് ലൈനും ഇംഗ്ളീഷിലോ മലയാളത്തിലോ തയാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ, നൂതന തൊഴിൽ സാധ്യതകൾ എന്നിങ്ങനെ കുടുംബശ്രീയുടെ വളർച്ചയും വികാസവും പ്രാധാന്യവും വ്യക്തമാക്കുന്നതും ഭാവി വികസന കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതും ലളിതവും പ്രസക്തവുമാകണം സൃഷ്ടികൾ.എൻട്രികൾ ഏപ്രിൽ 15നകം എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിങ്ങ്, മെഡിക്കൽ കോളേജ്.പി.ഒ., തിരുവനന്തപുരം 695011 വിലാസത്തിൽ ലഭിക്കണം.
വിവരങ്ങൾക്ക് -kudumbashree.org/logo (വിജ്ഞാപനം)
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-04-2023