2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്-ടു, തത്തുല്യ പരീക്ഷകളിൽ  മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം. ജൂലൈ 15- നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ്  രണ്ടാം നില, ചക്കോരത്ത്‌കുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട്-673005 വിലാസത്തിൽ അപേക്ഷ  സമർപ്പിക്കണം. വിവരങ്ങൾക്ക് www.kmtboard.in , ഫോൺ 0495 2966577, 9188230577.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-06-2024

sitelisthead