സംസ്ഥാനത്ത് ഈ വർഷം മുതൽ ഓൺലൈനായി നടത്തുന്ന കീം എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ജൂൺ 5 മുതൽ 9 വരെ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ. പരീക്ഷാർത്ഥികളുടെ ബയോമെട്രിക് വിവര ശേഖരണവും രജിസ്ട്രേഷനും അന്നേ ദിവസം രാവിലെ 11.30 മുതൽ ഉച്ചക്ക് 1.30 വരെ നടക്കും. ഫാർമസി പ്രവേശന പരീക്ഷ പത്താം തീയതി ഉച്ചയ്ക്ക് 3.30 മുതൽ 5.00 മണിവരെയാണ്. പരീക്ഷാർത്ഥികളുടെ ബയോമെട്രിക് വിവര ശേഖരണവും രജിസ്ട്രേഷനും അന്നേ ദിവസം ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ നടക്കും.

പരീക്ഷാർത്ഥികൾക്ക് ക്യാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് പുതുക്കിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. സംസ്ഥാനത്ത് 130 സർക്കാർ/സ്വാശ്രയ/സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹിയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രത്തിലുമായി പരീക്ഷ നടക്കും. 1,13,447 വിദ്യാർത്ഥികൾ പരീക്ഷ എഴുതും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-06-2024

sitelisthead