കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2023 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണപതക്കം/ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.
നിർദിഷ്ട ഫോമിലുള്ള അപേക്ഷ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ജൂൺ 30 നു മുമ്പായി നൽകണം. കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലുള്ളവർ കണ്ണൂർ ജില്ല എക്‌സിക്യുട്ടീവ് ഓഫീസർക്കും, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലക്കാർ കോഴിക്കോട് ജില്ല എക്‌സിക്യുട്ടീവ് ഓഫീസർക്കും, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാർ എറണാകുളം ജില്ല എക്‌സിക്യുട്ടീവ് ഓഫീസർക്കും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലക്കാർ തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കുമാണ് അപേക്ഷ നൽകേണ്ടത്.
അപേക്ഷാ ഫോം ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും കണ്ണൂരിലുള്ള ഹെഡ്ഡാഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ ₹ 5 സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, താളിക്കാവ്, കണ്ണൂർ - 670001 വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ : കണ്ണൂർ - 04972702995, കോഴിക്കോട് – 04962984709, എറണാകുളം - 9446451942, തിരുവനന്തപുരം – 9995091541.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-05-2023