കേരള സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി മെയ് 20 മുതൽ മൂന്ന് മാസത്തേക്ക് കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി തീർപ്പാക്കാം. കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകൾ കുടിശ്ശിക അടച്ചുതീർത്ത് പുനഃസ്ഥാപിക്കാനാകും. 10 വർഷത്തിനു മുകളിലുള്ള കുടിശ്ശിക തുകയ്ക്കുള്ള 18% പലിശ പൂർണ്ണമായും ഒഴിവാക്കും. 5-10 വർഷത്തെ കുടിശ്ശികയ്ക്ക് 4% പലിശയും, 2-5 വർഷത്തെ കുടിശ്ശികയ്ക്ക് 6% പലിശയും മാത്രം അടയ്ക്കണം. പലിശ തുക 6 തുല്യ ഗഡുക്കളായി അടയ്ക്കാനും സൗകര്യമുണ്ട്. ഒറ്റത്തവണ ബിൽകുടിശ്ശിക (Principal Amount) അടയ്ക്കുന്നവർക്ക് 5% ഇളവും ലഭിക്കും. റെവന്യൂ റിക്കവറിയിലും കോടതി വ്യവഹാരത്തിലുള്ള കുടിശ്ശികകളും തീർപ്പാക്കാം. കേബിൾ ടിവി പോസ്റ്റ് വാടക കുടിശ്ശികയും പദ്ധതിയിൽ ഉൾപ്പെടും.
ലോ ടെൻഷൻ ഉപഭോക്താക്കൾ സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്‌പെഷ്യൽ ഓഫീസർ (Revenue) കാര്യാലയത്തിലുമാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: https://ots.kseb.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-04-2025