2024ലെ അഗസ്ത്യാർകൂടം ട്രെക്കിങ്ങ് ജനുവരി 24   മുതൽ മാർച്ച്  2 വരെ. ഒരു ദിവസം 70 പേർക്കാണ് പ്രവേശനം. ജനുവരി 13 മുതൽ      വനം വകുപ്പിന്റെ www.forest.kerala.gov.in സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാം.  30 പേർക്ക് ഓഫ്‌ലൈൻ ബുക്കിങും ചെയ്യാം. ട്രക്കിങ്ങിൽ പങ്കെടുക്കുന്നവർ 7 ദിവസത്തിനുള്ളിൽ   മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ  14 മുതൽ18 വയസു വരെ പ്രായമുള്ളവർക്ക് രക്ഷകർത്താവിനോടൊപ്പമോ രക്ഷകർത്താവിന്റെ അനുമതി പത്രത്തോടൊപ്പമോ അല്ലാതെ രജിസ്ട്രേഷൻ അനുവദിക്കില്ല.  ട്രക്കിങ്‌ ഫീസ്,​ ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാർജടക്കം 2500 രൂപയാണ് നിരക്ക് . വിശദവിവരങ്ങള്‍ക്ക്: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം: 0471-2360762.

 

 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-01-2024

sitelisthead