നോർക്ക-റൂട്ട്സ് പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങൾക്ക് നൽകുന്ന ധനസഹായത്തിനപേക്ഷിക്കാം. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നൽകുന്നത്. ₹ 3 ലക്ഷം വരെയാണ് ധനസഹായം. 

പൂരിപ്പിച്ച അപേക്ഷകൾ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപ്പോർട്ടിൻറെ പകർപ്പ്, താൽക്കാലിക കടധനപട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം 2023 സെപ്തംബർ 10  നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക-റൂട്ട്സ് , നോർക്ക സെൻറർ, 3-ാം നില, തൈക്കാട്, തിരുവനന്തപുരം - 695 014  വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.  വിവരങ്ങൾക്കും അപേക്ഷ ഫോമിനും norkaroots.org,  1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്)

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-08-2023

sitelisthead