‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിൽ  ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ കെ എസ് ആർ ടി സി അവസരം ഒരുക്കുന്നു. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത് 200 രൂപ നിരക്കിലാണ് യാത്ര. ഉച്ചക്ക് 1 മുതൽ രാത്രി 8 വരെ നഗരം ചുറ്റി കാണാം. ദിവസവും ഒരു ബസ് സർവീസാണുണ്ടാവുക. കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്ന് ആരംഭിക്കുന്ന യാത്ര പ്ലാനറ്റോറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്ക്വയർ എന്നിവ വഴിയാണ് കടന്നുപോകുന്നത്. ബുക്കിംഗിനായി  9846100728,9544477954 എന്ന നമ്പറിലേയ്ക്ക് വിളിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-02-2023

sitelisthead